ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 204 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 204 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 204 പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം . മാസ്‌ക് ധരിക്കാത്തതിനാണ് 198 പേരെ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ആറുപേരെയും പിടികൂടി.

ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

Leave A Reply
error: Content is protected !!