സ്പീക്കറുടെ പി.എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

സ്പീക്കറുടെ പി.എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

സ്പീക്കർ എം.ബി രാജേഷിന്റെ പി.എ ആണെന്ന് കബളിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയയാൾ തൃശൂരിൽ പിടിയിലായി. പാലക്കാട് സ്വദേശി പ്രവീൺ ആണ് പിടിയിലായത്. കോട്ടയത്ത് ആണ് ഇയാൾക്കെതിരെ തട്ടിപ്പ് പരാതി വന്നത്. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്.

പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പോലീസിന് ലഭിച്ചു.

Leave A Reply
error: Content is protected !!