മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും

മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും

മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും.രോഗി വീട്ടിലാണ് ക്വാറന്റീനിൽ ഉള്ളതെങ്കിൽ വീട്ടിലെ എല്ലാവർക്കും ക്വാറന്റീൻ ബാധകമാണ്. ഇതു ലംഘിക്കരുത്. ഇക്കാര്യം നേരത്തേ വാർഡുതല സമിതികളാണു ശ്രദ്ധിച്ചിരുന്നത്.

സ്വകാര്യ സ്ഥലങ്ങളിൽ രോഗവ്യാപനം വേഗത്തിലാണെന്നാണു കാണുന്നത്. ഇത്തരം ഇടങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കണം. ഓഫിസിലെ വാതിലുകളും ജനലുകളും തുറന്നിടണം, എസി ഒഴിവാക്കണം. ജനിതക മാറ്റം വന്ന വൈറസാണു നിലനിൽക്കുന്നതെന്ന് ഓർക്കണം. സ്ഥാപനങ്ങളിൽ തിരക്കു പാടില്ല.എല്ലാ ജില്ലകളിലും ഹെൽപ് ലൈനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക– സാമൂഹിക പ്രശ്നം അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഇതര സംസ്ഥാന തൊളിലാളികൾ എന്നിവർക്കു പ്രത്യേക സഹായം ലഭ്യമാക്കി. 1056, 0471–2552056 നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!