യുഎഇയില്‍ വാഹനാപകടത്തില്‍ പത്തൊമ്പതുകാരന് ദാരുണാന്ത്യം

യുഎഇയില്‍ വാഹനാപകടത്തില്‍ പത്തൊമ്പതുകാരന് ദാരുണാന്ത്യം

യുഎഇയില്‍ വാഹനാപകടത്തില്‍ പത്തൊമ്പതുകാരന് ദാരുണാന്ത്യം.റാസല്‍ഖൈമയില്‍ ഖോര്‍ ഖവൈര്‍ റോഡിലാണ് അപകടം റാസല്‍ഖൈമ പൊലീസിന് വിവരം ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സും അപകടം നടന്ന സ്ഥലത്തെത്തി.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഒരു പോസ്റ്റിലിടിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Leave A Reply
error: Content is protected !!