വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന.വിസ്മയയെ ശൗചാലയത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും ഇതിനുശേഷം കിരൺകുമാർ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു. മരണദിവസം ശുചിമുറിയിൽ നടന്ന സംഭവങ്ങൾ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.

വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സർജൻ കെ ശശികലയുടെ സാന്നിധ്യത്തിൽ ഡമ്മി പരിശോധന നടത്തിയത്. തറനിരപ്പിൽ നിന്ന് 185 സെൻറീമീറ്റർ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. 166 സെൻറീമീറ്റർ ഉയരമുള്ള വിസ്മയക്ക് ഈ നിലയിൽ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു

Leave A Reply
error: Content is protected !!