ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ 22.71 രൂപയും കേന്ദ്രസര്‍ക്കാര്‍ 32.90 രൂപയും നികുതിയിനത്തിൽ ജനങ്ങളില്‍ നിന്നു പിടിച്ചുവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരേ എല്‍.ഡി.എഫ് പ്രക്ഷോഭമല്ല നടത്തേണ്ടതെന്നും ജനങ്ങള്‍ക്ക് നികുതിയിളവാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കാന്‍ തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസന സമരത്തെ ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിര്‍ത്തിയത് സർക്കാർ സബ്സിഡി നല്കിയാണെന്നും ഇപ്പോള്‍ അന്താരാഷ്ട്രവിപണയില്‍ ക്രൂഡിന് വില 74 ഡോളറായെങ്കിലും രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!