കേരളത്തിലെ കോവിഡ് സമാശ്വാസ പദ്ധതികൾക്കായി 80 ലക്ഷം രൂപ സംഭാവന ചെയ്ത് ഈസ്റ്റേൺ കോണ്ടിമെന്‍റ്സ്

കേരളത്തിലെ കോവിഡ് സമാശ്വാസ പദ്ധതികൾക്കായി 80 ലക്ഷം രൂപ സംഭാവന ചെയ്ത് ഈസ്റ്റേൺ കോണ്ടിമെന്‍റ്സ്

കൊച്ചി: ഓർക്ളാ എ എസ് എ കമ്പനിക്ക് കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈസ്റ്റോൺ കോണ്ടിമെന്‍റ്സ്, കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 ലക്ഷത്തോളം രൂപ സംഭാവന നൽകി. മെഡിക്കൽ ഉപകരണങ്ങൾ, പ്രാദേശിക ആരോഗ്യ സേവനങ്ങൾക്കുള്ള പിന്തുണ, കേരളത്തെ ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് പോലുള്ള പ്രതിസന്ധികളെ നേരിടാൻ സഹായകരമായ മറ്റ് നിക്ഷേപങ്ങൾ എന്നിവയ്ക്കാണ് ഈ പണം ഉപയോഗിക്കുന്നത്.

“മഹാമാരി ലോകമെങ്ങും നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആഞ്ഞടിച്ച രണ്ടാം തരംഗത്തിൽ മരണനിരക്ക് കൂടുകയും പുതിയ ലോക്ക്ഡൌണുകൾ ഉണ്ടാകുകയും ചെയ്തു. ഞങ്ങൾ ഇവിടുത്തെ അവസ്ഥകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും അത്യാവശ്യം വേണ്ടിടത്ത് സഹായങ്ങൾ എത്തിക്കുകയും ചെയ്തു. പിന്തുണ നൽകുക എന്നത് മാത്രമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, ഞങ്ങളുടെ ജീവനക്കാർക്കും സമൂഹത്തിന് മൊത്തത്തിലും സുരക്ഷിതമായൊരു പരിതസ്ഥിതി ഒരുക്കുക കൂടിയായിരുന്നു” – ഓർക്ളാ എ എസ് എ പ്രസിഡന്‍റും സിഇഒയുമായ ജാൻ ഐവർ സെംലിഷ് പറഞ്ഞു.

കേരളത്തിൽ ഈസ്റ്റേൺ കോണ്ടിമെന്‍റ്സ് നൽകിയ സംഭാവനകൾ ഇവയാണ്:

സിഐഐ ഫൌണ്ടേഷൻ മറ്റ് കോർപ്പറേറ്റ് സഹകാരികൾ എന്നിവരുമായി ചേർന്ന് എറണാകുളത്തെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്‍ററിൽ 550 ബെഡുകളുള്ള കോവിഡ് കെയർ സെന്‍റർ

ഇടുക്കിയിലെയും പാരൂരിലെയും താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ലൈനുകളും മറ്റ് ഉപകരണങ്ങളും അപ്ഗ്രേഡ് ചെയ്യൽ

· “സമാനതകളില്ലാത്ത ഈ മഹാമാരി, പ്രതിസന്ധികളിൽ നാം എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈസ്റ്റേൺ കോണ്ടിമെന്‍റ്സിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത് സർക്കാരുമൊത്ത് കേരളത്തിലെ ആശുപത്രികളിൽ ഗുണനിലവാരമുള്ള മെഡിക്കൽ സൌകര്യങ്ങൾ ഒരുക്കുന്നതിനാണ്. ഏത് പ്രതിസന്ധിയേയും നേരിടാൻ ഇത് ഉപകരിക്കും” – ഈസ്റ്റേൺ കോണ്ടിമെന്‍റ്സ് സിഇഒ, നവാസ് മീരാൻ പറഞ്ഞു.

Leave A Reply
error: Content is protected !!