ബൈക്കപകടം ; ഗുരുതര പരിക്കേറ്റ വിദ്യാർഥി മരിച്ചു

ബൈക്കപകടം ; ഗുരുതര പരിക്കേറ്റ വിദ്യാർഥി മരിച്ചു

ഒറ്റശേഖരമംഗലം : മണ്ഡപത്തിൻ കടവിന് സമീപമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി .കുന്നനാട് എള്ളുവിള പുത്തൻവീട്ടിൽ പി.മുരുകന്റെയും അജിതകുമാരിയുടെയും മകൻ ഹരികൃഷ്ണനാ(25)ണ് മരിച്ചത്.

മഞ്ഞാലുമൂട് നാരായണഗുരു എൻജിനീയറിങ് കോളേജിലെ അവസാന വർഷ എം.ബി.എ. വിദ്യാർഥിയാണ്. കഴിഞ്ഞ 21-ന് വൈകീട്ട്‌ മണ്ഡപത്തിൻ കടവ് കുന്നനാടിന് സമീപo ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുതര പരിക്കേറ്റ് ഹരികൃഷ്ണൻ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത് .

Leave A Reply
error: Content is protected !!