മെഡിക്കൽ റപ്പിന് കുത്തേറ്റ സംഭവം പ്രതിയും ക്വട്ടേഷൻ നൽകിയ യുവാവും അറസ്റ്റിൽ

മെഡിക്കൽ റപ്പിന് കുത്തേറ്റ സംഭവം പ്രതിയും ക്വട്ടേഷൻ നൽകിയ യുവാവും അറസ്റ്റിൽ

പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ വാടക്കൽ ഉന്താൻ്റെ പറമ്പിൽ ശ്രീജിത്ത് (30) അക്രമത്തിന് ക്വട്ടേഷൻ നൽകിയ ആലപ്പുഴ ആലശ്ശേരി വാർഡിൽ ആലശ്ശേരി വീട്ടിൽ ഷൈൻ (35) എന്നിവരെയാണ് പുന്നപ്ര എസ്.ഐ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ 24 വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം .
മെഡിക്കൽ റപ്പ് ആയ തിരുവനന്തപുരം മലയൻ കീഴ് പൊറ്റയിൽ വീട്ടിൽ സുധീഷ് കുമാറും. ഇദ്ദേഹത്തിൻ്റെ സുഹൃത്തുമായി ബൈക്കിൽ വാടക്കൽ സഹകരണ ആശുപത്രിയിൽ എത്തി തിരികെ മടങ്ങാൻ ശ്രമിക്കവെ ,മറ്റാരു ബൈക്കിൽ എത്തിയ ശ്രീജിത്തും ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയായ ഉണ്ണികൃഷണനും ചേർന്ന് അകാരണമായി സുധീഷ് കുമാറും സുഹൃത്തും കൂടി സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിർത്തുകയും ഇതിനെ ചോദ്യം ചെയ്ത മെഡിക്കൽ റപ്പായ സുധീഷ് കുമാറിനെ ശ്രീജിത്ത് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിൽക്കുകയുമായിരുന്നു.
തുടർന്ന് സുധീഷ് കുമാറിൻ്റെ നിലവിളി കേട്ട് നാട്ട്കാർ ഓടി എത്തിയതിനെ തുടർന്ന് പ്രതികളായ ശ്രീജിത്തും ഉണ്ണികൃഷ്ണനും, ബൈക്കുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയും പിന്നീട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പറ്റി പോലീസ് അന്വേഷണം ഊർജ്ജിത മാക്കി വരവെ ശ്രീജിത്തിനെ പറവൂർ പഴമാങ്ങാ പള്ളിക്ക് സമീപത്തുനിന്നും ഞായറാഴ്ച രാത്രി 7.30 ഓടെ അറസ്റ്റ് ചെയ്യുകയും പിന്നീട് അക്രമണത്തിന് ശ്രീജിത്തിന് ക്വട്ടേഷൻ കൊടുത്ത ഷൈനെ തിങ്കളാഴ്ച ഉച്ചയോടെ പറവൂർ ഭാഗത്ത് നിന്നും തിങ്കളാഴ്ച ഉച്ചയോടെ പോലീസ് പിടികൂടുകയായിരുന്നു സുമേഷ് കുമാറുമായി ഷൈൻ മുമ്പ് പ്രശനം ഉണ്ടാക്കിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തെ തുടർന്ന് സുധീഷ് കുമാറിനെ ആക്രമിക്കാൻ ഷൈൻ ശ്രീജിത്തിന് ക്വട്ടേഷൻ നൽകയും മായിരുന്നു തുടർന്ന്ഒളിവിൽ പോയ ഉണ്ണികൃഷണനു വേണ്ടി അന്വേഷണം ഊർജ്ജിത മാക്കി വരുന്നതായി പുന്നപ്ര പോലീസ് പറഞ്ഞുഎ, എസ് ഐ ,ഷിബു. സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, സിവിൽ പോലീസ് ഓഫീസറന്മാരായ വിനിൽ, പ്രതീപ്, എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. വധശ്രമത്തിന് കേസ്സ് എടുത്ത ശേഷം പ്രതികളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Leave A Reply
error: Content is protected !!