കുന്നേൽ റോട്ടറി ക്ലബ്ബ് ഡയാലിസിസ് രോഗികൾക്ക് സഹായം നൽകി

കുന്നേൽ റോട്ടറി ക്ലബ്ബ് ഡയാലിസിസ് രോഗികൾക്ക് സഹായം നൽകി

കൊല്ലം: ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. തോമസ് വാവന്നി കുന്നേല്‍ റോട്ടറി ക്ലബ് ഒഫ് ചാത്തന്നൂരില്‍ സന്ദര്‍ശനം നടത്തി. ഇതോടനുബന്ധിച്ച്‌ ക്ളബിന്റെ സേവ് കിഡ്നി പ്രോജക്ടിന്റെ ഭാഗമായി നിര്‍ദ്ധനരായ നാല് വൃക്കരോഗികള്‍ക്ക് ഡയാലിസിസിനായി ഏഴായിരം രൂപ വീതം ധനസഹായം കൈമാറി.

റോട്ടറി അസി. ഗവര്‍ണര്‍ ജോണ്‍ പണിക്കര്‍, പ്രസിഡന്റ് അലക്‌സ് കെ. മാമന്‍, കെ. മനോഹരന്‍, അഖില്‍ വിജയന്‍, ജേക്കബ് മാമന്‍, കെ. അരവിന്ദന്‍, വിനോദ് പിള്ള, അജയന്‍ പവിത്രന്‍, ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave A Reply
error: Content is protected !!