അധ്യാപക തസ്തികകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവായി

അധ്യാപക തസ്തികകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള മുഴുവൻ അധ്യാപക തസ്തികകളിലും നിയമനം നടത്താൻ സർക്കാർ ഉത്തരവ് ആയി. വിരമിക്കൽ, രാജി, മരണം, പ്രമോഷൻ എന്നിവ മൂലമുണ്ടായ ഏഴായിരത്തിലേറെ ഒഴിവുകൾ നികത്താനുള്ള തടസ്സം ഇതോടെ നീങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം എടുത്തിരിക്കുന്നത്.

നിയമന ഉത്തരവ് ലഭിച്ചവരെ ഉടനെ ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്യും. 3716 തസ്തിക സർക്കാർ സ്കൂളുകളിലാണ്. ഇതേസമയം, വിദ്യാർഥികളുടെ തലയെണ്ണൽ നടത്തിയുള്ള തസ്തിക നിർണയവും പുതിയ തസ്തിക അനുവദിക്കലും ഇനിയും നീളുമെന്ന് അറിയിച്ചു.

Leave A Reply
error: Content is protected !!