ആലപ്പുഴ ജില്ലയിലെ ഒളിമ്പിക്സ് വാരാഘോഷം സമാപിച്ചു

ആലപ്പുഴ ജില്ലയിലെ ഒളിമ്പിക്സ് വാരാഘോഷം സമാപിച്ചു

ആലപ്പുഴ ജില്ലയിലെ ഒളിമ്പിക്സ് വാരാഘോഷത്തിന് സമാപനമായി. സമാപന ദിവസം ദീര്‍ഘദൂര ഓട്ടക്കാരായ ബിനീഷ് തോമസിന്റെയും, ചന്ദു സന്തോഷിന്റെയും നേതൃത്വത്തില്‍ ഒളിമ്പിക് മാരത്തോണ്‍ തിരുവമ്പാടി ജംഗ്ഷനില്‍ എച്ച്‌.സലാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം ആലപ്പുഴ ബീച്ചില്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.എ.വിജയകുമാര്‍ അദ്ധ്യക്ഷനായി. കൗണ്‍സിലര്‍ റീഗോ രാജു, സി.വി. മനോജ്‌കുമാര്‍, കെ.ജെ. പ്രവീണ്‍, ബിച്ചു എക്സ്. മലയില്‍ , നിമ്മി അലക്സാണ്ടര്‍,ആര്‍. സുരേഷ്, എം.ബിനു ,ടി.കെ.വികാസ്, എം.ഔസേഫ്, കെ.എസ്.റെജി, വി.പി.പ്രദീപ് കുമാര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!