ആന്ധ്രയിൽ ഗോദാവരി തീരത്തടിഞ്ഞത് ഭീമന്‍ ഒച്ച് ; 18,000 രൂപക്ക് ലേലത്തില്‍ വിറ്റു

ആന്ധ്രയിൽ ഗോദാവരി തീരത്തടിഞ്ഞത് ഭീമന്‍ ഒച്ച് ; 18,000 രൂപക്ക് ലേലത്തില്‍ വിറ്റു

ആന്ധ്രയിൽ ഗോദാവരിയുടെ തീരത്തുനിന്ന് കണ്ടെത്തിയ ഭീമന്‍ ഒച്ചിന് ലേലത്തില്‍ വിറ്റ് പോയത് 18,000 രൂപ. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തില്‍ പെടുന്നതാണ് ഇത്. 70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും സൈറിങ്‌സ് അറുവാനസ്(Syrinx Aruanus) എന്ന വിഭാഗത്തിൽ പെടുന്ന ഒച്ചിനുണ്ട് .ഓസ്‌ട്രേലിയന്‍ ട്രംപറ്റ് അഥവാ ഫാള്‍സ് ട്രംപറ്റ് എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന ഈ ജീവി മാംസഭുക്കാണ്.

ആഭരണ നിര്‍മാണത്തിനായി ഇതിന്റെ പുറന്തോട് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ പ്രാദേശികമായി ഈയിനം ഒച്ച് ഏതാണ്ട് അപ്രത്യക്ഷമായി .ഭംഗിയുള്ള ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് ഓസ്‌ട്രേലിയന്‍ ട്രംപറ്റിനുള്ളത്.

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ ധാരാളമായുള്ളതെങ്കിലും മറ്റു പ്രദേശങ്ങളിലും സാന്നിധ്യമുണ്ട് .ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടര്‍ന്നാണ് ഇവ തീരങ്ങളില്‍ അടിയുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കൂടുതല്‍ സജീവമാകുന്ന ഈ ഒച്ചുകള്‍ ശീതകാലത്ത് മണ്ണിനടിയിലേക്ക് ഉള്‍വലിഞ്ഞിരിക്കാറാണ് പതിവ്.

അതെ സമയം ലേലത്തില്‍ വിറ്റ ഒച്ചിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. ഈ സ്‌പെഷ്യല്‍ ഒച്ചിന്റെ പേര് ‘ഹാരിപോട്ടര്‍’ സിനിമയിലെ മായാജാലവസ്തുവിനെ ഓര്‍മിപ്പിക്കുന്നതായി ഒരു ട്വിറ്റര്‍ ഉപഭോക്താവ് അഭിപ്രായപ്പെട്ടു. ഒച്ചിന്റെ അഴകിനെ പ്രശംസിച്ചവരും നിരവധിപേരാണ്.

Leave A Reply
error: Content is protected !!