കുമളിയിൽ അന്യസംസ്ഥാന സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം അട്ടിമറിക്കാൻ ശ്രമം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കുമളിയിൽ അന്യസംസ്ഥാന സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം അട്ടിമറിക്കാൻ ശ്രമം, മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി: ഇടുക്കി കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കുമളി മുൻ എസ്ഐക്കും രണ്ട് ഗ്രേഡ് എസ്ഐമാർക്കുമെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

കുമളി മുൻ എസ്ഐ പ്രശാന്ത് പി.നായർ,ഗ്രേഡ് എസ്ഐമാരായ ബെർട്ടിൻ ജോസ്,അക്ബർ സാദത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറാണ് നടപടി എടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!