ഇന്നും ടി.വിയിൽ വെട്ടം വന്നാൽ പ്രേക്ഷകർ ധാരാളമുണ്ട്, സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് എ.ആർ കണ്ണന്റെ വെളിപ്പെടുത്തൽ

ഇന്നും ടി.വിയിൽ വെട്ടം വന്നാൽ പ്രേക്ഷകർ ധാരാളമുണ്ട്, സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് എ.ആർ കണ്ണന്റെ വെളിപ്പെടുത്തൽ

മലയാളസിനിമയിൽ കോമഡി ചിത്രങ്ങൾ വ്യക്തമായ ആസ്വാദനത്തോടു കൂടി നടത്തുന്ന സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിലെ സൂപ്പർ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സൂപ്പർ ഹിറ്റ് കോമഡി ചലച്ചിത്രമായ വെട്ടത്തിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് എ.ആർ കണ്ണൻ. ദിലീപ് നായകനായ ഈ ചിത്രത്തിൻറെ ഷൂട്ടിംഗിനെക്കുറിച്ചുള്ള ഹൃദ്യമായ അനുഭവമാണ് പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിൽ കണ്ണൻ പറഞ്ഞ വാക്കുകളിങ്ങനെ

“ഊട്ടിയില്‍ നാല്‍പത്തിയഞ്ച് ദിവസത്തോളമായിട്ടാണ് വെട്ടം ഷൂട്ട് ചെയ്തത്. അതിലെ ചെറിയ വേഷത്തില്‍ എത്തിയവര്‍ വരെ പ്രമുഖ താരങ്ങളായിരുന്നു. ഇന്നും ടി.വിയില്‍ വെട്ടം വന്നാല്‍ ഭയങ്കരമായ പ്രേക്ഷകര്‍ സിനിമയ്ക്കുണ്ട്.അത്രയും തമാശകളാണ് അതിലുള്ളത്. ജഗതി, ഇന്നസെന്റ്, കലാഭവന്‍ മണി, തുടങ്ങി ഓരോരുത്തര്‍ക്കും പ്രധാനപ്പെട്ട റോള്‍ ഉണ്ടായിരുന്നു. തമാശ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലും, ജഗതി ചേട്ടനുമൊക്കെ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തമാശ രംഗം കണ്ട് പ്രിയന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്തിയിട്ട് വേണം ആര്‍ട്ടിസ്റ്റിന് അഭിനയിക്കാന്‍. കാരണം അദ്ദേഹം അത്രയും ഉള്‍കൊള്ളും. ഒരു ആര്‍ട്ടിസ്റ്റില്‍ നിന്നും എത്രത്തോളം കിട്ടും അത് ആ കഥാപാത്രത്തിലൂടെ അദ്ദേഹം വാങ്ങിച്ചെടുക്കും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നായകനായി അഭിനയിക്കണമെന്നത് ദിലീപിന്റെ വലിയ ആഗ്രഹമായിരുന്നു. അത് വെട്ടത്തിലൂടെ നടന്നു. നായകനും സംവിധായകനും നിര്‍മാതാവിനും അഭിപ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് വളരെ പെട്ടെന്നാണ് ആ പ്രോജക്ടിനൊരു തീരുമാനം ഉണ്ടായത്. സുരേഷ് കുമാറും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദമായിരുന്നു സിനിമ വേഗം തയ്യാറാവാൻ കാരണമായത്”

Leave A Reply
error: Content is protected !!