സജൻ പ്രകാശിന് അഭിനന്ദനം നേർന്ന് മോഹൻലാൽ

സജൻ പ്രകാശിന് അഭിനന്ദനം നേർന്ന് മോഹൻലാൽ

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യമായി സെലക്ഷൻ നേടിയ ഇന്ത്യൻ നീന്തൽതാരം സജൻ പ്രകാശിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ താരത്തിന് അഭിനന്ദനം നേർന്നിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്

“ഒളിമ്പിക്സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യകാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. സാജന്‍ പ്രകാശിന് എല്ലാ ഭാവുകങ്ങളും നേരുന്നു”

Leave A Reply
error: Content is protected !!