കൂട്ടുകാർക്കൊരു കളിപ്പാട്ടം പരിപാടിയുമായി ഡി.വൈ.എഫ്.ഐ

കൂട്ടുകാർക്കൊരു കളിപ്പാട്ടം പരിപാടിയുമായി ഡി.വൈ.എഫ്.ഐ

ആലപ്പുഴ: കൂട്ടുകാര്‍ക്കൊരു കളിപ്പാട്ടം” പരിപാടിയുമായി ഡി.വൈ.എഫ്.ഐ പാലമുക്ക് യൂണിറ്റ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചു. 4 വയസു മുതല്‍ നാലാം ക്ലാസ് വരെയുള്ള നൂറിലധികം കുട്ടികള്‍ക്ക് ഡ്രോയിംഗ് കിറ്റും, ഡയറിയുമാണ് സമ്മാനിച്ചത്. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കുട്ടികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കഥകളും കവിതകളും ചിത്രങ്ങളും മാത്രമല്ല കുട്ടികളുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ രേഖപ്പെടുത്തി അറിയിക്കുവാന്‍ കൂടിയാണ് ‘എന്റെ ഡയറി.
30 ദിവസങ്ങള്‍ക്കു ശേഷം ഇവ തിരിച്ചു വാങ്ങി​ വിലയിരുത്തി​ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ കുട്ടികൾക്ക് സമ്മാനവും നല്‍കുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് നാലു വയസുകാരന്‍ ആര്‍.എസ്. ബോധിക്ക് ഡ്രോയിംഗ് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ. സുമ, വാര്‍ഡ് മെമ്പര്‍ അക്ഷിതാ രാജന്‍, ഡി.വൈ.എഫ്.ഐ പാലമേല്‍ തെക്ക് മേഖലാ സെക്രട്ടറി ശ്രീരാജ്, സുജിത്ത്, ബിനു എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.

Leave A Reply
error: Content is protected !!