ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി

ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി

ഇടുക്കി: ലോക്ഡൗൺ ഇളവുകളെ തുടർന്ന് ജില്ലയിലെ തേയിലത്തോട്ടങ്ങൾ വീണ്ടും സജീവമായി. ലോക്ക് ഡൗണ്‍ കാലത്ത് കുറച്ച്‌ തൊഴിലാളികളെ മാത്രമേ തോട്ടങ്ങളില്‍ ജോലിയില്‍ പങ്കെടുപ്പിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. തോട്ടങ്ങളിലെ ചെടികളെല്ലാം നാമ്പിട്ടിരിക്കുകയാണ്. കൂടാതെ ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയും വിളവെടുപ്പിന് സഹായകരമാണ്. ചെറുകിടവന്‍കിട തോട്ടങ്ങളിലെല്ലാം പരമാവധി തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് കൊളുന്ത് നുള്ളുന്നത്. കിലോഗ്രാമിന് 15.55 രൂപയാണ് ഈ മാസത്തെ വില. കഴിഞ്ഞ മാസത്തേയ്ക്കാള്‍ ഒരു രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങളും കൊവിഡ് മഹാമാരിയും മൂലം കേരളത്തിലെ ഉത്പാദനം 40 ശതമാനം കുറഞ്ഞിട്ടുണ്ട്.

മൂന്നു വര്‍ഷത്തിലധികമായി ഉത്പാദനവും വര്‍ദ്ധിച്ചിട്ടില്ല. കൊവിഡ് കാലത്തെ ഭേദപ്പെട്ട വിലയും മികച്ച ഉത്പ്പാദനവും ചെറുകിട തേയില കര്‍ഷകര്‍ക്ക് പ്രതീക്ഷയാണ്. പകല്‍ സമയത്തെ വെയിലും ഉച്ചകഴിഞ്ഞും ഇടവിട്ടുമുള്ള മഴയും തേയിലക്കൃഷിക്ക് അനുകൂലമാണെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ മറ്റ് കീടങ്ങളുടെ ആക്രമണമോ രോഗബാധയോ ഇപ്പോഴില്ല. ഇതും ഉത്പ്പാദനം വര്‍ദ്ധിക്കാന്‍ സഹായകരമാകും. അതോടൊപ്പം വര്‍ഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യം പദ്ധതിയായി തയാറാക്കുമെന്നുള്ള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനം ചെറുകിട തേയില കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ്.

Leave A Reply
error: Content is protected !!