നഗരസഭ കെട്ടിടത്തിലെ ആർച്ചും, ബോർഡും അടർന്നു വീണ് വലിയ ദുരന്തം ഒഴിവായി

നഗരസഭ കെട്ടിടത്തിലെ ആർച്ചും, ബോർഡും അടർന്നു വീണ് വലിയ ദുരന്തം ഒഴിവായി

ഇടുക്കി: തൊടുപുഴ ടാക്‌സി സ്റ്റാന്‍ഡിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തിന് മുന്നിലെ ആര്‍ച്ചും, ജൂവലറിയുടെ ബോര്‍ഡും ദുരന്തമൊഴിവാക്കി അടർന്ന് വീണു. ഇന്നലെ രാത്രി വലിയ ശബ്ദത്തോടെയാണ് ഇവ അടര്‍ന്നു വീണത്. കെട്ടിടത്തിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വെങ്ങല്ലൂര്‍ അഞ്ചു കണ്ടത്തില്‍ ടോം തോമസിന്റെ കാറ് തകർന്നിട്ടുണ്ട്. വലിയ ശബ്ദവും, പുകയും ആയതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടിക്കൂടി. സഹകരണ ബാങ്കും, ജൂവലറിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണം മൂലം രാത്രി ഏഴിന് സ്ഥാപനങ്ങള്‍ അടച്ചിരുന്നു. പതിവായി ഇതിനു മുന്നിലെ വരാന്തയില്‍ ആളുകള്‍ ഇരിക്കാറുണ്ടായിരുന്നെങ്കിലും ഈ സമയം ആരുമില്ലാതിരുന്നതിനാലും കാറുടമ വാഹനത്തിന് പുറത്തായിരുന്നതു മൂലവും വലിയ ദുരന്തം ഒഴിവായി. രാവിലെ പത്രവിതരണക്കാര്‍ ഒത്തുകൂടുന്നതും ഇവിടെയായിരുന്നു.

Leave A Reply
error: Content is protected !!