ആദിവാസിക്കുടിയിൽ യൂട്യൂബറെ എത്തിച്ച ഡീൻ കുര്യാക്കോസ് എം.പിക്കെതിരെ പരാതി

ആദിവാസിക്കുടിയിൽ യൂട്യൂബറെ എത്തിച്ച ഡീൻ കുര്യാക്കോസ് എം.പിക്കെതിരെ പരാതി

ഇടുക്കി: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ യുട്യൂബറെ എത്തിച്ച ഡീന്‍ കുര്യാക്കോസ് എം.പിക്കെതിരെ പരാതി. സംരക്ഷിത വനമേഖലയ്ക്കുള്ളില്‍ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന്‍, ഇയാളെ കുടിയിലെത്തിച്ച ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ക്കെതിരെയാണ് പരാതി.

എ.ഐ.വൈ.എഫ് ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍. വിമല്‍രാജാണ് മൂന്നാര്‍ ഡിവൈ.എസ്.പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ എംപി. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയില്‍ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Reply
error: Content is protected !!