”സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഢകരേയും പാർട്ടി സംരക്ഷിക്കുന്നു”; സിപിഎമ്മി നെ രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ

”സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഢകരേയും പാർട്ടി സംരക്ഷിക്കുന്നു”; സിപിഎമ്മി നെ രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ

തൃശൂര്‍: ക്രിമിനൽ സംഘങ്ങളുടെ അടിമകളായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഢകരേയും പാർട്ടി സംരക്ഷിക്കുകയാണ്. കള്ളക്കടത്ത് സ്ത്രീ പീഢനക്കേസുകളിൽ ഒരു ഘട്ടം കഴിഞ്ഞാൽ പിന്നെ അന്വേഷണം അവസാനിപ്പിക്കുകായാണ്. കൊലയാളികളെയും കുടുംബങ്ങളെയും പാർട്ടി സംരക്ഷിക്കുന്നു എന്നും വിഡി സതീശൻ ആരോപിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെടുകയും ചെയ്തു.

ക്വട്ടേഷൻ വിരുദ്ധ ക്യാമ്പെയിൻ നടത്തി സ്വയം വെള്ളപൂശാനാണ് സിപിഎം ശ്രമിക്കുന്നതെന്നും. ടിപി കേസ് പ്രതികൾ ജയിലിൽ കിടന്ന് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ കൊലപാതകൾക്ക് ശേഷം സ്വര്‍ണക്കടത്തിലേക്ക് അവര്‍ തിരിച്ച് പോയി. ഇവരുടേതായി പുറത്ത് വന്ന ഓഡിയോയിൽ പാർട്ടി പങ്ക് നൽകാൻ പറയുന്നുണ്ട്. ഇത് സിപിഎം അറിവോടെ തന്നെ ആണെന്നും വിഡി സതീശൻ ആരോപിക്കുന്നു.

Leave A Reply
error: Content is protected !!