ഇറാനെതിരെ ഇസ്രായേലിന് സുരക്ഷ ; ഉറപ്പ് നൽകി ബൈഡൻ

ഇറാനെതിരെ ഇസ്രായേലിന് സുരക്ഷ ; ഉറപ്പ് നൽകി ബൈഡൻ

വാഷിങ്​ടൺ: പശ്​ചിമേഷ്യയിൽ തുടരുന്ന ആക്രമണങ്ങളിലും ആശങ്കയിലും ഇസ്രായേലിന് സുരക്ഷ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ . പുതിയ പ്രധാനമന്ത്രി നാഫ്​റ്റലി ബെനറ്റുമായി കൂടിക്കാഴ്​ച നടക്കാനിരിക്കെയാണ് ഡൊണാൾഡ് ​ ട്രംപിനെക്കാൾ വിശ്വാസവും കരുതലും തന്റെ ഭാഗത്തുനിന്ന്​ പ്രതീക്ഷിക്കാമെന്ന്​ ​ഡെമോക്രാറ്റ്​ പ്രസിഡൻറായ ബൈഡൻ ഇസ്രായേൽ പ്രസിഡൻറ്​ റ്യൂവൻ റിവ്​ലിന്​ ഉറപ്പു നൽകിയത്​.

ജൂത രാജ്യവുമായി തന്റെ ബന്ധം ഉരുക്കിലുറച്ചതാണെന്നും വൈറ്റ്​ഹൗസിലെ ഓവൽ ഓഫീസിൽ ആദ്യമായി ഒരു ഇസ്രായേൽ പ്രതിനിധിയെ കണ്ട യുഎസ് പ്രസിഡൻറ്​ വ്യക്​തമാക്കി.നെതന്യാഹുവിന്റെ പിൻഗാമിയായി നാഫ്​റ്റലി ബെനറ്റ്​ എത്തിയ ശേഷം ഇരുവരും തമ്മിലെ കൂടിക്കാഴ്​ചക്ക്​ രണ്ടു രാജ്യങ്ങളും സംയുകത സഹകരണം ലക്ഷ്യമിടുന്നുണ്ട് .ഇതേ തുടർന്നാണ് ഇറാനെ കൂടുതൽ ശത്രു ഭാഗത്താക്കി മേഖലയിലെ ഏറ്റവും വലിയ ആണവ ശക്​തിയായ ഇസ്രായേലിനെ ആശ്വസിപ്പിച്ച്​ ബൈഡൻ രംഗത്തെത്തിയത്​.

ഇറാൻ ആണവ കരാർ ചർച്ചകൾ കഴിഞ്ഞ ദിവസം വീണ്ടും വളരെയധികം സജീവമാക്കിയിരുന്നു. ഇത്​ ഇസ്രായേലിനെ ​പ്രകോപിപ്പിച്ച സാഹചര്യത്തിലാണ്​ അമേരിക്കയുടെ ​ പ്രതികരണം.

Leave A Reply
error: Content is protected !!