വിംബിൾഡൺ ടെന്നീസ്, വിജയത്തുടക്കവുമായി ജോക്കോവിച്ച്

വിംബിൾഡൺ ടെന്നീസ്, വിജയത്തുടക്കവുമായി ജോക്കോവിച്ച്

ടെന്നീസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്‍ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. തന്റെ ആദ്യ മത്സരത്തില്‍ തന്നെ ജോക്കോവിച്ചിന് ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുകയും, ആദ്യ സെറ്റ് നഷ്ടമാവുകയും ചെയ്തിരുന്നു.

തുടർന്ന് നാലാം സെറ്റിലാണ് ജോക്കോവിച്ച് വിജയം കണ്ടത്. സ്കോര്‍ : 4 – 6, 6 – 1,6 – 2, 6 – 2. വനിതാ വിഭാഗം സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ആര്യന സബലേങ്ക 6 – 1,6 – 4ന് മോണിക്ക നിക്കോളസ്ക്യൂവിനെ തോല്‍പ്പിച്ചു. മഴമൂലം ഇന്നലെ പതിനാറ് മത്സരങ്ങളാണ് മാറ്റി വെച്ചത്.

Leave A Reply
error: Content is protected !!