കോവിഡ് വാക്സിന്‍ ; രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനം

കോവിഡ് വാക്സിന്‍ ; രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനം

ലണ്ടന്‍: ആസ്ട്രാസെനെക്ക, ഫൈസര്‍-ബയോടെക് വാക്സിനുകളുടെ ഇടകലര്‍ത്തിയുള്ള ഡോസുകള്‍ കൊറോണ വൈറസിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് വിദഗ്ദർ . ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .

വാക്സിനുകളുടെ ‘മിക്സഡ്’ ഷെഡ്യൂളുകള്‍ SARS-CoV2 സ്പൈക്ക് IgG പ്രോട്ടീനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികളെ സൃഷ്ടിക്കുന്നതായി കണ്ടത്തെി. ഇതോടെ, ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക, ഫൈസര്‍-ബയോടെക് വാക്സിനുകള്‍ ഉള്‍പ്പെടുന്ന സാധ്യമായ ഭൂരിഭാഗം വാക്സിനേഷന്‍ ഷെഡ്യൂളുകളും കോവിഡ് മഹാമാരിക്കെതിരെ ഉപയോഗിക്കാനുള്ള വഴിതെളിയുകയാണ്.

നിലവിലെ സാഹചര്യത്തില്‍ രണ്ട് തവണയായി ഓരോതരം വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതു വാക്സിന്‍ ക്ഷാമത്തിന് കാരണമാകുന്നു. പുതിയ പഠനം ഈ പ്രതിസന്ധിയില്ലാതാക്കുകയാണ്.

“കോം-കോവ് പഠനം, ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകളുടെ ‘മിക്സ് ആന്‍ഡ് മാച്ച്’ കോമ്പിനേഷനുകള്‍ വിലയിരുത്തിയതായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പീഡിയാട്രിക്സ്, വാക്സിനോളജിയിലെ അസോസിയേറ്റ് പ്രഫ. മാത്യു സ്നേപ്പ് അറിയിച്ചു .

നാല് ആഴ്ചയുടെ ഇടവേളയില്‍ നല്‍കുമ്പോള്‍ രണ്ട് മിശ്രിത ഷെഡ്യൂളുകളും ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിനുകളുടെ നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് മുകളിലുള്ള രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു. മിക്സഡ് ഡോസ് ഷെഡ്യൂളുകളുടെ ഉപയോഗത്തിന് ഈ ഫലങ്ങള്‍ വിലമതിക്കാനാവാത്ത വഴികാട്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി . എന്നാല്‍, പഠനം നടത്തിയ നാല് ആഴ്ചകളുടെ ഇടവേള എട്ട് മുതല്‍ 12 ആഴ്ച വരെയുള്ള ഷെഡ്യൂളിനേക്കാള്‍ ചെറുതാണ്.

അതേസമയം, ഈ പഠനം സുപ്രധാന ചുവടുവെപ്പാണ്, സമ്മിശ്ര ഷെഡ്യൂള്‍ പ്രകാരം നാല് ആഴ്ചകള്‍ക്ക് ശേഷം കോവിഡിനെതിരെ വലിയ പ്രതിരോധശേഷി നല്‍കുന്നതായി യുകെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ജോനാഥന്‍ വാന്‍ ടാം ചൂണ്ടിക്കാട്ടി .

“നമ്മുടെ നോണ്‍-മിക്സഡ് (ഹോമോലോഗസ്) വാക്സിനേഷന്‍ പ്രോഗ്രാം ഇതിനകം യുകെയിലുടനീളം പതിനായിരക്കണക്കിന് ജീവന്‍ രക്ഷിച്ചു, പക്ഷേ മിക്സിംഗ് ഡോസുകള്‍ കൂടുതല്‍ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ട് .” വാന്‍ ടാം പറഞ്ഞു.

Leave A Reply
error: Content is protected !!