2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങി

2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങി

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച 2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങിയതായി നിർമ്മാതാക്കളായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. വൈകാതെ രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മരുന്നെത്തും. 2ഡിജിടിഎം എന്ന പേരിൽ ഒരു പായ്ക്കറ്റിന് 990 രൂപയ്ക്കാണ് മരുന്ന് വിപണിയിൽ എത്തിക്കുന്നത്.

ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് വേഗത്തിൽ രോഗമുക്തി നൽകാനും അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-ഡിജി സഹായിക്കുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്.

Leave A Reply
error: Content is protected !!