ഇന്ത്യൻ സംഗീത ആൽബങ്ങളിൽ താരമായി ദുബായിയിലെ ഇൗജിപ്ഷ്യൻ യുവതി

ഇന്ത്യൻ സംഗീത ആൽബങ്ങളിൽ താരമായി ദുബായിയിലെ ഇൗജിപ്ഷ്യൻ യുവതി

ദുബായിയിലെ ഇൗജിപ്ഷ്യൻ യുവതി ഇന്ത്യൻ സംഗീത ആൽബങ്ങളിൽ താരമായി
ഒട്ടേറെ ഹിന്ദി സംഗീത വിഡിയോ ആല്‍ബങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടുന്നത് മോഡലും നടിയുമായ മീരാ ആറക് ആണ്.

യുഎഇയിൽ ജനിച്ചുവളർന്ന മീര റാസൽഖൈമയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ(ഫിനാൻസ്) ബിരുദം നേടി തുടർന്ന് . അഭിനയം–മോഡൽ രംഗത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഈ 24 കാരി ഇന്ത്യൻ കൂട്ടുകാരികളിൽ നിന്ന് ഹിന്ദി പാട്ടുകളുടെയും സിനിമകളുടെയും ആരാധികയായത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയമ ഇഷ്ടമായിരുന്നു . കൂട്ടുകാരികളിൽ പലരും ഇന്ത്യൻ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങിയപ്പോൾ ഇന്ത്യൻ കലയോടും താല്പര്യമായി . ഇതുവഴിയാണ് യുഎഇയിൽ നിന്ന് ചിത്രീകരിക്കുന്ന ഹിന്ദി സംഗീത ആൽബങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്.

ബോളിവു‍ഡ് നടിയുടെ ഛായയുള്ളതിനാൽ പ്രവേശനം എളുപ്പവുമായി. അറബിക് അടക്കം മറ്റു ഭാഷകളിലും ഒട്ടേറെ നാടകങ്ങളിലും വീഡിയോ ആല്‍ബങ്ങളിലും വേഷമിട്ടു. വൈകാതെ, അഭിനയവും മോഡലിങ്ങുമാണ് തന്റെ വഴിയെന്ന് കണ്ടെത്തി. 2019ലാണ് ആദ്യമായി മോഡലിങ്ങിൽ ഒരു കൈ നോക്കിയത്. തുടർന്ന് സിനിമകളിലേയ്ക്കും വിളി വന്നു. എന്നാൽ കോവിഡ് കാരണം എല്ലാ പദ്ധതികളും നീണ്ടുപോവുകയാണെന്ന് മീര പറഞ്ഞു.

Leave A Reply
error: Content is protected !!