തെറ്റായ ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്ക് എതിരെ കേസ്

തെറ്റായ ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്ക് എതിരെ കേസ്

ഇന്ത്യയുടെ തെറ്റായ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ടിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്.ബുലന്ത്‌ഷെഹര്‍ പോലീസ് ആണ് കേസെടുത്തത്.

അതേസമയം ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റർ തന്നെ പിൻവലിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനെതിരെ സർക്കാർ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകൾക്കിടെയാണ് ട്വിറ്റർ തന്നെ ഭൂപടം നീക്കിയത്. ട്വിറ്റർ പേജിൽ നൽകിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം നീക്കിയ ട്വിറ്റർ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!