മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ

മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ

യുപിയിൽ  മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരാനൊരുങ്ങി യോഗി സർക്കാർ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പുകൾ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

പഠന സാമഗ്രികൾ, പരീക്ഷ വിജ്ഞാപനം, ഫലം തുടങ്ങിയ വിവരങ്ങൾ ആപ്പു വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്രസകൾ തുറന്നു പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ആപ്പു വഴിയാകും കുട്ടികളുടെ തുടർ പഠനം. നിലവിൽ നടത്തിയ പരീക്ഷകളുടെ ഫല പ്രഖ്യാപനത്തിന് ശേഷമാകും ആപ്പുവഴിയുള്ള പഠനം ആരംഭിക്കുക.

Leave A Reply
error: Content is protected !!