ഡിവൈഎഫ്‌ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണം; എ.എന്‍ രാധാകൃഷ്ണന്‍

ഡിവൈഎഫ്‌ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണം; എ.എന്‍ രാധാകൃഷ്ണന്‍

സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണമെന്നാവശ്യവുമായി ആവശ്യവുമായി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.‘സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കൂടി എന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തി രണ്ട് തവണ അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിവരം. 17 കിലോ സ്വര്‍ണം ഇതുവരെ ഇയാള്‍ കടത്തിയെന്നാണ് കണക്ക്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ഇഴചേര്‍ന്ന് കിടക്കുകയാണ്’.

അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധം ഇല്ല എന്നാണ് സി.പി.എം വിശദീകരിക്കുന്നത്. നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നു’. എന്ത് കാരണത്തില്‍ ആണ് അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കിയത് എന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

Leave A Reply
error: Content is protected !!