ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 145 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 219,478 ആയി. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് 588 ആണ്.
Leave A Reply
error: Content is protected !!