ഒമാനില്‍ 2,243 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 46 മരണം

ഒമാനില്‍ 2,243 പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 46 മരണം

ഒമാനില്‍ 2,243  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 46 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,64,302  ആയി.

ഇവരില്‍ 2,317,18 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,013 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 197 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!