ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.സംഭവത്തിൽ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് സിപിഎം രാജ്‌നഗറില്‍ സമരം സംഘടിപ്പിച്ചത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിയും കല്ലേറും നടത്തുകയായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Leave A Reply
error: Content is protected !!