ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധിപ്പിക്കാനാവില്ല : കെ. സുരേന്ദ്രൻ

ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധിപ്പിക്കാനാവില്ല : കെ. സുരേന്ദ്രൻ

ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താൻ പൊലീസിന് കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. ഏത് കുഴൽപ്പണ കേസാണ് നിങ്ങൾ പറയുന്നത്. കുഴൽപ്പണ കേസ് എന്ന എഫ്.ഐ.ആർ ഉണ്ടോ. അങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം.ഭാരതീയ ജനതാ പാർട്ടിയെ ഒരു തരത്തിലും നിങ്ങൾക്ക് ഈ കേസുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നും സി.പി.എമ്മിന്റെ ക്വട്ടേഷനും കള്ളപ്പണവും അഴിമതിയും മറിച്ച് വെയ്ക്കാനാണ് ഈ പ്രചാരണങ്ങളെന്നും സുരേന്ദ്രൻ ആരോപിച്ചു.

Leave A Reply
error: Content is protected !!