ലഹരിക്കെതിരെ പോരാട്ടവുമായി ആലപ്പുഴ ജില്ല ഭരണകൂടം

ലഹരിക്കെതിരെ പോരാട്ടവുമായി ആലപ്പുഴ ജില്ല ഭരണകൂടം

ആലപ്പുഴ: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി
‘കരുതാം ആലപ്പുഴയെ – കൈകോര്‍ക്കാം ലഹരിക്കെതിരെ’ എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, ജില്ലാ നിയമ സേവന അതോറിറ്റി, കുടുംബശ്രീ, വനിതാ ശിശുവികസനം, ജയില്‍ എന്നീ വകുപ്പുകളും ചങ്ങനാശ്ശേരി മീഡിയ വില്ലേജ്, കെ.വി.എം. അടക്കം സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വയുമായി ചേര്‍ന്നാണ് ജൂലായ് രണ്ടുവരെ ലഹരി വിരുദ്ധ വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള യോഗത്തിൽ കളക്ടര്‍ എ.അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡ്ജി എം. ടി​. ജലജാറാണി മുഖ്യപ്രഭാഷണം നടത്തി.

ചങ്ങനാശേരി മീഡിയ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തക്കാട് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. എസ്.താഹ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കെ.അനില്‍കുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ.ഒ.അബീന്‍, എ.ഷാജഹാന്‍, ജി.സന്തോഷ്, ലിനു സിബിച്ചന്‍, യദു കൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!