തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതക്കുരുക്ക്

തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതക്കുരുക്ക്

ആലപ്പുഴ: വേലിയേറ്റത്തെ തുടര്‍ന്ന് തകര്‍ന്ന ഷട്ടര്‍ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തുന്നതിനിടെ രോഗികളുമായി വന്ന അഞ്ച് ആബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടു. ഇന്നലെ രാവിലെ തോട്ടപ്പള്ളി സ്പിൽവേയിലായിരുന്നു സംഭവം. തുടര്‍ന്ന് ക്രെയിന്‍ നീക്കിയ ശേഷമാണ് ആംബുലന്‍സുകള്‍ കടന്ന് പോയത്. കഴിഞ്ഞ ദിവസമാണ് സ്പില്‍വേയിലെ 40 ഷട്ടറുകളിലൊന്ന് വേലിയേറ്റത്തെ തുടര്‍ന്ന് തകര്‍ന്നത്. ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള ജോലികള്‍ രാവിലെ 11 മണിയോടെ ആരംഭിച്ചിരുന്നു. ഈ സമയമാണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടത്.

വീതി കുറഞ്ഞ പാലമായതിനാല്‍ ക്രെയിന്‍ സ്ഥാപിച്ച ഭാഗത്തുകൂടി ആംബുലന്‍സുകള്‍ക്ക് പോകാന്‍ കഴിയുമായിരുന്നില്ല. പിന്നീട് ആംബുലന്‍സുകള്‍ കടത്തിവിട്ടശേഷം വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന തരത്തില്‍ ക്രെയില്‍ വീണ്ടും സ്ഥാപിച്ച്‌ ഷട്ടര്‍ ഉയര്‍ത്തി. തകര്‍ന്ന ഷട്ടറിന്റെ ഭാഗത്ത് മണല്‍ ചാക്കുകള്‍ നിരത്തി ഉപ്പുവെള്ളത്തിന്റെ കയറ്റം തടയാനുള്ള ശ്രമത്തിലാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍. രണ്ടാംകൃഷിക്ക് വിത നടത്തിയ കുട്ടനാട്, അപ്പര്‍കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ കര്‍ഷകര്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. ഹെക്ടർ കണക്കിന് സ്ഥലത്താണ് ഇവിടെ നെൽകൃഷി.

Leave A Reply
error: Content is protected !!