ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡല്‍ഹി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് എത്തിയത്.

കേസില്‍ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.മുട്ടത്തറയിലെ ക്യാമ്പ് ഓഫീസിലുള്ള സംഘം കേസ് സംബന്ധിച്ച രേഖകളുടെ പരിശോധന തുടങ്ങി.ഡിഐജി അടക്കുള്ള സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നാളെ തിരുവനന്തപുരത്ത് എത്തും.

Leave A Reply
error: Content is protected !!