ഹീൽഡ് ദ വേൾഡ് പദ്ധതിക്ക് അടിമാലിയിൽ തുടക്കമിട്ടു

ഹീൽഡ് ദ വേൾഡ് പദ്ധതിക്ക് അടിമാലിയിൽ തുടക്കമിട്ടു

ഇടുക്കി: കൊവിഡ് രണ്ടാംഘട്ട സമാശ്വാസ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഹീല്‍ഡ് ദ വേള്‍ഡ് പദ്ധതിക്ക് അടിമാലിയില്‍ തുടക്കമായി. വൈസ്മെൻ -വൈ.എം.സി.എയുടേതാണ് പദ്ധതി. വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്‍ഡ്യാ റീജിയന്‍, വൈസ് മെന്‍ ഇന്റര്‍നാഷണല്‍ എന്നിവ സംയുക്തമായാണ് പദ്ധതി അടിമാലിയിലെ ഉദ്ഘാടനം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എസ് ഷാരോണിന് എന്‍ 95 മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയുടെ ശേഖരം കൈമാറിക്കൊണ്ട് നിര്‍വഹിച്ചു.

വൈ.എം.സി.എ പ്രസിഡന്റ് ബോബന്‍ ജോണ്‍ ആയിയ്ക്കല്‍, വൈസ് മെന്‍ ക്ലബ്ബ് പ്രസിഡന്റ് കെ.ജെ ജെയിംസ് കല്ലിക്കുഴി, വൈ.എം.സി.എ, വൈസ് മെന്‍ ക്ലബ്ബ് എന്നിവയുടെ വൈസ് പ്രസിഡന്റ് ബിജു മാത്യു മാന്തറക്കല്‍, വൈ.എം.സി.എ ഡയറക്ടറും മില്‍മ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പോള്‍ മാത്യു, സബ് ഇന്‍സ്‌പെക്ടര്‍ കെ.ഡി മണിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതേ പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് പി.പി.ഇ സുരക്ഷാ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, സര്‍ജിക്കല്‍ ഗ്ലൗസുകള്‍ എന്നിവയും കൈമാറി.

Leave A Reply
error: Content is protected !!