കൊവിഡിൽ സഹായവുമായി കത്തോലിക്ക കോൺഗ്രസ്

കൊവിഡിൽ സഹായവുമായി കത്തോലിക്ക കോൺഗ്രസ്

ഇടുക്കി: കൊവിഡ് രണ്ടാം തരംഗത്തിൽ സഹായവുമായി കത്തോലിക്കാ കോൺഗ്രസ്. കൊവിഡ് പ്രതിരോധത്തിനായി കത്തോലിക്കാ കോണ്‍ഗ്രസ്‌ പാലാ രൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിബിഗിരി മുട്ടം യൂണിറ്റിന് നല്‍കുന്ന പള്‍സ് ഓക്സി മീറ്റര്‍ ഡയറക്ടര്‍ :ഫാ:ജോണ്‍ പാളിത്തോട്ടം യൂണിറ്റ് പ്രസിഡന്റ്‌ ജോസ് മറ്റത്തിലാനിക്കലിന് കൈമാറി.

തുടങ്ങനാട് ഫൊറോന പ്രസിഡന്റ്‌ ജിസ്‌മോന്‍ നെല്ലംകുഴിയില്‍, രൂപത സെക്രട്ടറി ഫ്രാന്‍സിസ് കരിമ്പാനി, സിബിഗിരി യൂണിറ്റ് സെക്രട്ടറി സിജു അരിമറ്റത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് കുന്നംകോട്ട്, ബേബി വരിക്കമാക്കല്‍, ടോമി മ്ലാക്കുഴിയില്‍, ജെയിംസ് പുതുപ്പറമ്ബില്‍, ജോര്‍ജ് മ്ലാക്കുഴിയില്‍, ബിനോ പുലിക്കുന്നേല്‍ തുടങ്ങിയവർ വിതരണ പരിപാടിയിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!