വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല ; വിവാഹം ഉപേക്ഷിച്ച് വരൻ

വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല ; വിവാഹം ഉപേക്ഷിച്ച് വരൻ

ജജ്​​പൂർ: വിരുന്നിനിടെ മട്ടൺ കറി നൽകാത്തതിൽ പ്രതിഷേധിച്ച് വിവാഹം ഉപേക്ഷിച്ച്​ വരൻ. ഒഡീഷയിലെ സുകിന്ദയിൽ ബുധനാഴ്​ചയാണ്​ സംഭവം. ബുധനാഴ്​ച വധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു 27കാരനായ വരൻ . കിയോൻജാർ ജില്ലയിലെ റേബനാപാലസ്​പാൽ സ്വദേശിയാണ്​ ഇയാൾ.

സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലെത്തിയ രമാകാന്ത്​ പത്രയെയും കുടുംബത്തെയും ആർഭാഡപൂർവം വീട്ടിലേക്ക്​ ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്​തിരുന്നു. തുടർന്ന് ​ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു.

ഭക്ഷണം വിളമ്പുന്നതിന്​ മുമ്പുതന്നെ വരൻറെ കുടുംബത്തിലെ ചിലർ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മട്ടൺ കറി നൽകാൻ തയാറാകാ​ത്തതോടെ വരൻറെ ബന്ധുക്കൾ വധുവിന്റെ കുടുംബവുമായും പാചകക്കാരുമായും തമ്മിലുള്ള വാക്കേറ്റം മൂത്തു .സംഭവം അറിഞ്ഞ്​ അവിടെയെത്തിയ രമാകാന്ത് പത്ര മട്ടൺ കറി തയാറായില്ലെന്ന്​ അറിഞ്ഞതോടെ വിവാഹം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വധുവിന്റെ കുടുംബം തീരുമാനത്തിൽനിന്ന്​ പിന്മാറണമെന്ന്​ ആവശ്യപ്പെട്ടെ ങ്കിലും അതിന്​ തയാറാകാതെ വരനും കുടുംബവും സുകിന്ദയിലെ കുഹിക പഞ്ചായത്തിലെ ബന്ധു വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു.

അതേസമയം, സംഭവത്തിന്റെ ക്ളൈമാക്സ് മറ്റൊന്നായിരുന്നു .ബുധനാഴ്​ച രാത്രി തന്നെ പത്ര മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്​തു. അതിന് ശേഷമാണ്​ കിയോൻജാറിലെ വീട്ടിലേക്ക് വരൻ ​ മടങ്ങിയത്​.

Leave A Reply
error: Content is protected !!