ജോസഫൈന്‍റെ രാജിയെ സ്വാഗതം ചെയ്ത് കെ കെ രമ

ജോസഫൈന്‍റെ രാജിയെ സ്വാഗതം ചെയ്ത് കെ കെ രമ

തിരുവനന്തപുരം: വിവാദ പരാമർശനത്തിനെ തുടർന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍റെ രാജിയെ സ്വാഗതം ചെയ്ത് എംഎല്‍എ കെ കെ രമ. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നതിന് പിന്നാലെ രാജി വളരെ യുക്തമായ തീരുമാനമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാര്‍ട്ടിയുടെ ചരടുവലികള്‍ക്ക് അപ്പുറം സ്വതന്ത്രമായ പ്രവര്‍ത്തനം ഉണ്ടാവണമെന്നും കെ കെ രമ വ്യക്തമാക്കി.

വാളയാര്‍-പാലക്കട് പെണ്‍കുട്ടികളുടെ വിഷയം വന്നപ്പോള്‍ വനിതാ കമ്മീഷന് ഇടപെടാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ ചരട് വലികള്‍ മൂലമാണ്. ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എംഎല്‍എ വടകര എംഎല്‍എ പ്രതികരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!