നിരന്തരം സ്വപ്​നത്തിൽ ബലാത്സംഗം ചെയ്യുന്നെന്ന് ;മന്ത്രവാദിക്കെതിരെ പോലീസിൽ പരാതിപ്പെട്ട് യുവതി

നിരന്തരം സ്വപ്​നത്തിൽ ബലാത്സംഗം ചെയ്യുന്നെന്ന് ;മന്ത്രവാദിക്കെതിരെ പോലീസിൽ പരാതിപ്പെട്ട് യുവതി

ഔറംഗാബാദ്​: ക്ഷേത്രത്തിലെ മന്ത്രവാദി സ്വപ്​നത്തിൽ വന്ന്​ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്യുന്നതായി യുവതിയുടെ പരാതി. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ്​ പൊലീസിൽ രേഖാമൂലം പരാതിപ്പെട്ടത് .

ഈവർഷമാദ്യം രോഗിയായ മകന്​ ചികിത്സ തേടിയാണ്​ യുവതി മന്ത്രവാദിയെ സമീപിച്ചത് .മരുന്നായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപരമായ പ്രക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. ഇതൊക്കെ കൃത്യമായി പാലിച്ചിട്ടും 15 ദിവസത്തിനുശേഷം അസുഖം മൂർച്ഛിച്ച്​ ഇവരുടെ മകൻ മരണത്തിന് കീഴടങ്ങി .

തുടർന്ന്​, മകന്‍റെ അകാല മരണത്തിന് കാരണം അന്വേഷിച്ച് യുവതി മന്ത്രവാദിയെ വീണ്ടും സമീപിച്ചു . ഇതിനുപിന്നാലെയാണ്​ ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്ന്​ യുവതി ആരോപിക്കുന്നു .അതെ സമയം മരിച്ചുപോയ തന്‍റെ മകൻ വന്ന്​ ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ ആരോപിക്കുന്നു .

എന്നാൽ, പിന്നീട് തന്‍റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന്​ നൽകിയ പരാതിയിൽ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ്​ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന്​, മന്ത്രവാദി​യെ സ്​റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്​തു. ഒടുവിൽ, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പൊലീസ്​ വ്യക്തമാക്കി .

“സ്ത്രീ മാനസികമായി ആരോഗ്യമില്ലാത്തവളാണെന്ന് തോന്നുന്നു. പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപ്പെടുകയും അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്​” -ഔറംഗബാദ്​ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ലളിത് നാരായണൻ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!