”ഇനി അനുഭവിച്ചോ”; വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവയ്ക്കും

”ഇനി അനുഭവിച്ചോ”; വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവയ്ക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെക്കും എന്ന് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല. തന്നെ വിളിച്ച പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃതലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.

ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് രാജിയിലേക്ക് കടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ടി വി പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Leave A Reply