ഡല്‍ഹിയില്‍ 23 കാരൻ വെടിയേറ്റു മരിച്ചു ; ഭാര്യക്ക് ഗുരുതര പരുക്ക്

ഡല്‍ഹിയില്‍ 23 കാരൻ വെടിയേറ്റു മരിച്ചു ; ഭാര്യക്ക് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. വ്യാഴാഴ്ച ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. അതെ സമയം ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയം .

ഹരിയാനയിലെ സോനിപ്പത്ത് സ്വദേശികളായ വിനയ് ദാഹിയ (23), ഭാര്യ കിരണ്‍ ദാഹിയ (19) എന്നിവരാണ് അംബര്‍ഹായ് ഗ്രാമത്തിലെ വാടക വീട്ടില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ വെളിപ്പെടുത്തി.

കൊല്ലപ്പെട്ട വിനയ് ദാഹിയുടെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെത്തി. ഭാര്യ കിരണിന് അഞ്ച് തവണ വെടിയേറ്റെന്നും ഇവര്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ഒളിച്ചോടി വിവാഹിതരാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply