45 കാരിയെ നടുറോഡിൽ ബന്ധുക്കൾ കു​ത്തി​ക്കൊ​ന്നു

45 കാരിയെ നടുറോഡിൽ ബന്ധുക്കൾ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: മു​ൻ ബി​.ജെ.​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ നടുറോഡിൽ വെച്ച് കു​ത്തി​ക്കൊ​ന്നു. ബം​ഗ​ളൂ​രു​വി​ലാണ് സംഭവം .രേ​ഖ ക​ദി​രേ​ഷ് ആ​ണ് കോ​ട്ട​ൺ ​പേ​ട്ടി​ലെ വീ​ടി​നു മു​ന്നി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 45 കാരിയായ രേഖയെ 17 തവണയാണ് അക്രമി കുത്തിയത്.

പാവങ്ങൾക്ക് പ്രഭാതഭക്ഷണം ന​ൽകവെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് രേ​ഖ​യെ കു​ത്തി​യ​ത്. ഉടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടപ്പെട്ടു . ഇന്ന് 10.30ഓടെയാണ് മരണം. മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സഹായികളും ബന്ധുക്കളുമാണ് ആക്രമിച്ചവരെന്ന് പൊലീസ് വെളിപ്പെടുത്തി . അതെ സമയം രേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ക​ദി​രേ​ഷി​നെ 2018 ഫെ​ബ്രു​വ​രി ഏ​ഴി​നു ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്നു കു​ത്തി​ക്കൊലപ്പെടുത്തിയിരുന്നു .

Leave A Reply