മിനി -3 മോഡലുമായി ബി.എം.ഡബ്ല്യൂ ഇന്ത്യൻ നിരത്തിലേക്ക്

മിനി -3 മോഡലുമായി ബി.എം.ഡബ്ല്യൂ ഇന്ത്യൻ നിരത്തിലേക്ക്

ബി. എം ഡബ്ല്യൂവിന്റെ മിനി – മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ. മിനി ത്രീ ഡോർ ഹാച്ച്ബാക്ക്, മിനി കൺവേർട്ടബിൾ, ജോൺ കൂപ്പർ വർക്ക് ഹാച്ച് എന്നിവയാണ് മൂന്ന് മോഡലുകൾ. ബമ്പറിലേക്ക് വ്യാപിച്ചിട്ടുള്ള പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള റേഡിയേറ്റർ ഗ്രില്ല്, വൃത്താകൃതിയിലുള്ള ഡി.ആർ.എല്ലിനൊപ്പം എൽ.ഇ.ഡി. ലൈറ്റുകളും നൽകിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റർ തുടങ്ങിയവയാണ് ത്രീ ഡോർ ഹാച്ച്ബാക്ക്, മിനി കൺവേർട്ടബിൾ മോഡലുകളുടെ പ്രത്യേകത. യൂണിയൻ ജാക്ക് ഡിസൈനിങ്ങുള്ള ടെയ്ൽലാമ്പും, പുതിയ ബമ്പറും പിന്നിലുണ്ട്. മോഡലുകളിൽ നിന്ന് വേറിട്ട് നൽകുന്ന ഡിസൈനാണ് ജോൺ കൂപ്പർ വർക്ക് ഹാച്ചിൽ നൽകിയിട്ടുള്ളത്. ഹെക്സാഗൊണൽ ഗ്രില്ല്, എയർവെന്റുകൾ നൽകിയിട്ടുള്ള ഫ്രൊന്റ് ഏപ്രൺ,ഡി.ആർ.എല്ലിന്റെ അകമ്പടിയിൽ നൽകിയിട്ടുള്ള ഹെഡ്ലാമ്പ്, ബോഡി കളറിൽ നിന്ന് വ്യത്യസ്തമായ റൂഫും റിയർവ്യൂ മിററും, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീൽ എത്തിനയാണ് ജോൺ കൂപ്പർ വർക്ക് ഹാച്ചിനെ വ്യത്യസ്തമാക്കുന്നത്. റിയർ പ്രൊഫൈൽ മറ്റ് മോഡലുകൾക്ക് സമാനമായാണ് തയ്യാറാക്കിയത്.

ഉയര്‍ന്ന വേരിയന്റിന്റെ ഏക ഉടമ
ഒരു പോലുള്ള ഡിസൈനിലാണ് മൂന്ന് മോഡലുകളുടെയും അകത്തളം ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റിയറിങ്ങ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വൃത്താകൃതിയിലുള്ള സെന്റർ കൺസോളും അതിൽ നൽകിയിട്ടുള്ള 8.8 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റീ സൈക്കിൾഡ് മെറ്റീരിയർ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള സ്പോർട്സ് സീറ്റുകൾ എന്നിവയാണ് ഈ വാഹനങ്ങളുടെ അകത്തളത്തെ കൂടുതൽ സ്റ്റൈലിഷാക്കി മാറ്റുന്നത്. ഡാഷ് ബോർഡിൽ മാത്രമാണ് മൂന്ന് മോഡലുകളിലും മാറ്റം വരുത്തിയിട്ടുള്ളത്.
നാവിഗേഷൻ സിസ്റ്റം, വയർലെസ് ചാർജിങ്ങ്, ആപ്പിൾ കാർപ്ലേ, ഹർമൻ കാർഡോൺ ഓഡിയോ സിസ്റ്റം, ലോഞ്ച്, സ്പോർട്ട് മോഡുകളുള്ള എൽ.ഇ.ഡി. ആംബിയന്റ് ലൈറ്റുകൾ, ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ്, റിയർ വ്യൂ ക്യമാറ തുടങ്ങിയ സുരക്ഷ ഫീച്ചറുകൾ എന്നിവയാണ് മിനിയുടെ പുതിയ മോഡലുകളെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങൾ.

മിനി ത്രീ ഡോർ ഹാച്ച്ബാക്ക്, മിനി കൺവേർട്ടബിൾ എന്നീ മോഡലുകളിൽ 189 ബി.എച്ച്.പി. പവറും 280 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ നാല് സിലണ്ടർ ടർബോ പെട്രോൾ എൻജിനാണ് പ്രവർത്തിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. അതേസമയം, 228 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ജോൺ കൂപ്പർ വർക്ക് മോഡലിലുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. ഇന്ത്യൻ വിപണിയിലെ വില ഇവയ്ക്ക് യഥാക്രമം 38, 44 , 45.50 ലക്ഷം എന്നിങ്ങനെയാണ്.

Leave A Reply
error: Content is protected !!