ഡോക്ടറെ മർദ്ദിച്ച സംഭവം; കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഡോക്ടറെ മർദ്ദിച്ച സംഭവം; കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ആലപ്പുഴ: മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം എടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.

കഴിഞ്ഞ മെയ് 14 നാണ് സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദനത്തിന് ഇരയാക്കിയത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. അതിനെ തുടർന്ന് പ്രതിയായ പൊലീസുകാരൻ ഒളിവിൽ പോയി. അഭിലാഷിനെ പിടികൂടാത്തിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതൽ 11 വരെ ഒപികൾ ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!