പീഡനത്തിനിരയായത് കുട്ടികൾ ; കാനഡ റസിഡൻഷ്യൽ സ്​കൂൾ പരിസരത്ത്​ കണ്ടെത്തിയത്​ 751 കുഴിമാടങ്ങൾ ; പ്രതിഷേധം

പീഡനത്തിനിരയായത് കുട്ടികൾ ; കാനഡ റസിഡൻഷ്യൽ സ്​കൂൾ പരിസരത്ത്​ കണ്ടെത്തിയത്​ 751 കുഴിമാടങ്ങൾ ; പ്രതിഷേധം

ഓട്ടവ: കാനഡയിലെ സസ്​കെച്ച്​വാനിൽ ഗോത്രവർഗക്കാരായ കുരുന്നുകളുടെതെന്ന്​ കരുതുന്ന 751 കുഴിമാടങ്ങൾ കണ്ടെത്തിയതോടെ രാജ്യത്തും പുറത്തും പ്രതിഷേധം കനക്കുന്നു .കാനഡയുടെ സംസ്​കാരത്തിൻറെ ഭാഗമാക്കാനെന്ന പേരിൽ കുഞ്ഞു പ്രായ​ത്തിലേ ഗോത്ര വർഗങ്ങളിൽനിന്ന് ബലമായി ​ പിടിച്ചിറക്കിക്കൊണ്ടുവന്ന കുട്ടികൾ കടുത്ത അവഗണനയും പീഡനവും സഹിച്ചാണ്​ മരിച്ചത് . ഇവരുടെ പേരുകൾ കുടുംബങ്ങൾക്ക്​ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറ്റിയിരുന്നതായി പറയപ്പെടുന്നു .

സസ്​കെച്ച്​വാനിൽ മുമ്പ്​ കത്തോലിക്ക​ സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂളിനോടു ചേർന്നാണ്​ കൂട്ടക്കുഴിമാടം അധികൃതർ കണ്ടെത്തിയത്​. ജൂൺ രണ്ടിനാണ്​ ഇവിടെ മണ്ണ്​ തുളക്കുന്ന റഡാറുകൾ ഉപയോഗിച്ച്​ പരിശോധന തുടങ്ങിയത് . അതെ സമയം ആഴ്​ചകൾക്കുമുമ്പ്​ കാനഡയിലെ തന്നെ ബ്രിട്ടീഷ്​ കൊളംബിയയിലും സമാനമായ കൂട്ടകുഴിമാടം കണ്ടെത്തിയിരുന്നു.

രാജ്യത്ത് 19ാം നൂറ്റാണ്ടുമുതൽ ഒന്നര ലക്ഷം കുട്ടികളെയാണ്​ സർക്കാർ സഹായത്തോടെ സഭ നടത്തിയ സ്​കൂളുകളിൽ നിർബന്ധിതമായി ചേർത്തിരുന്നത്​. മതം മാറ്റിയും ഗോത്രവർഗ ഭാഷക്ക് വിലക്കേർപ്പെടുത്തിയും കടുത്ത ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളിൽ ആയിരങ്ങൾ രോഗബാധയും മറ്റുമായി മരണപ്പെട്ടു . അടുത്തിടെ കാനഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിത്​.

അതെ സമയം സമാന കണ്ടെത്തലുകൾ വ്യാപകമായതോടെ രാജ്യത്തെ ഗോത്ര വർഗ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്​. റസിഡൻഷ്യൽ സ്​കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ഭക്ഷണമില്ലായ്മയും ബലാത്സംഗവും നേരിട്ടതായി അടുത്തിടെ അന്വേഷണങ്ങളിൽ അധികൃതർ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്​കൂളുകളിൽ മരണത്തിന് കീഴടങ്ങിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് .

19ാം നൂറ്റാണ്ട്​ മുതലാണ് സർക്കാറും ക്രിസ്​ത്യൻ ചർച്ചും സംയുക്​തമായി ​ കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ ആരംഭിച്ചത്​. സ്വന്തം സംസ്​കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്​കാരത്തിലേക്ക്​ സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം.

Leave A Reply
error: Content is protected !!