വിസ്മയയുടെ ദുരൂഹ മരണം; അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി എടുക്കും

വിസ്മയയുടെ ദുരൂഹ മരണം; അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി എടുക്കും

കൊല്ലത്ത് വിസ്മയയുടെ മരണത്തിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി എടുക്കുമെന്ന് അറിയിച്ചു. വിസ്മയയുടെ സഹപാഠികളുടെയും സുഹൃത്തുകളുടെ മൊഴിയാണ് സ്വീകരിക്കുക. ഈ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടക്കുക എന്നും വ്യക്തമാക്കി.

കൂടുതൽ ചോദ്യം ചെയ്യലിനായി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങുവാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകാൻ സാധ്യത ഉണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ഇപ്പോൾ ശേഖരിച്ചു വരികയാണ്. കിരണ്‍ മര്‍ദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളോടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുക എന്നും അറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!