ന്യൂസിലാൻഡിന്റെ വിജയ കാരണം വിലയിരുത്തുമ്പോൾ

ന്യൂസിലാൻഡിന്റെ വിജയ കാരണം വിലയിരുത്തുമ്പോൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ, ന്യൂസിലാൻഡ് ആദ്യമായി അന്താരാഷ്ട്ര കിരീടം നേടിയതിന്റെ വിജയ കാരണങ്ങൾ പ്രധാനമായും വിലയിരുത്തുമ്പോൾ ഇവയാണ്.

1. പേസര്‍ കൈല്‍ ജാമീസണിന്റെ മികച്ച ബൗളിംഗ് ഇന്ത്യന്‍ മുന്‍നിരയെയാണ് ജാമീസണ്‍ രണ്ട് ഇന്നിംഗ്സുകളിലും തകര്‍ത്തത്.

2. മഴ ബാറ്റിംഗ് ദുഷ്കരമാക്കുമെന്ന് തിരിച്ചറിവുണ്ടായിട്ടും ക്ഷമ കാട്ടാന്‍ തയ്യാറാത്ത ഇന്ത്യന്‍ ബാറ്റിംഗ്.

3. രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കാനും പിന്നീട് റണ്‍റേറ്റ് ഉയര്‍ത്താനുമുള്ള കിവീസ് തന്ത്രം.

4. ജാമീസണിന് പരിചയസമ്പന്നരായ പേസര്‍മാരായ ടിം സൗത്തീയും ട്രെന്റ് ബൗള്‍ട്ടും നല്‍കിയ പിന്തുണ.

5. ഇരു ഇന്നിംഗ്സുകളിലും ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്ക്ക് തിളങ്ങാന്‍ കഴിയാതെ പോയത്.

മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യ തോൽവിയേറ്റു  വാങ്ങിയിരിക്കുന്നത്.

Leave A Reply