ഏറ്റവുമധികം ഗോൾ നേടിയ പട്ടികയിൽ ഇടം പിടിച്ച് ക്രിസ്റ്റാനോ റൊണാൾഡോ

ഏറ്റവുമധികം ഗോൾ നേടിയ പട്ടികയിൽ ഇടം പിടിച്ച് ക്രിസ്റ്റാനോ റൊണാൾഡോ

അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവുമധികം ഗോൾ നേടിയ പട്ടികയിൽ ഇടം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.178 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ 109ഗോളുകള്‍ എന്ന റെക്കോഡ്. മുൻ ഇറാൻ താരം അലിദേയിയുടെ റെക്കോഡിനൊപ്പം റൊണാൾഡോ എത്തിയിരിക്കുകയാണ്.
1993നും 2006നും ഇടയിലായി 149 മത്സരങ്ങളില്‍നിന്നാണ് അലി ദേയി 109 ഗോള്‍ നേടിയത്. ഇതിന് പുറമേ
21ഗോളുകളുമായി ലോകകപ്പിലും, യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കാര്‍ഡും ഇനി ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം. 19 ഗോളുകള്‍ നേടിയിരുന്ന മുന്‍ ജര്‍മ്മന്‍ താരം മിറോസ്ളാവ് ക്ലോസെയുടെ പേരിലുണ്ടായിരുന്ന റെക്കാര്‍ഡാണ് റൊണാൾഡോ തിരുത്തിയെഴുതിയിരിക്കുന്നത്.

യൂറോ കപ്പില്‍ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകുമ്പോൾ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാമന്‍ ക്രിസ്റ്റ്യാനോയാണ്. മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രൂപ്പ് എഫിലെ മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇതിനു പുറമെ ഒരു അസിസ്റ്റുമുണ്ട്. ഹംഗറിക്കെതിരായ ആദ്യ മത്സരത്തിലും റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയിരുന്നു. ജര്‍മനിക്കെതിരെയും താരം ഗോൾ കരസ്ഥമാക്കിയിരുന്നു.

Leave A Reply